India

ഒരു ലക്ഷം രൂപ അടങ്ങിയ ബാഗ് മെട്രൊയില്‍ മറന്നുവച്ചു, സിസിടിവിയില്‍ ആളെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് സിഐഎസ്എഫ്

ഒരു ലക്ഷം രൂപ അടങ്ങിയ ബാഗ് മെട്രൊയില്‍ മറന്നുവച്ചു, സിസിടിവിയില്‍ ആളെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് സിഐഎസ്എഫ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെട്രൊ ട്രെയിനില്‍ മറുന്നുവച്ച ഒരു ലക്ഷം രൂപ അടങ്ങിയ ബാഗ് ഉടമയ്ക്കു തിരിച്ചു നല്‍കി സിഐഎസ്എഫ് ജവാന്‍മാര്‍. ഡല്‍ഹി മെട്രൊ ട്രെയിനില്‍ മറന്നുവച്ച ബാഗ് ആണ് ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കിയത്.

്ദ്വാരക സ്വദേശിയായ പ്രവീണ്‍ ഝായാണ് ബാഗ് മറന്നുവച്ചത്. ആളില്ലാത്ത ബാഗ് കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം പരിഭ്രാന്തരായി. തുറന്നു പരിശോധിച്ചപ്പോള്‍ സംശയകരമായി ഒന്നും കണ്ടില്ല. എന്നാല്‍ ഒരു ലക്ഷം രൂപ പണമായി ബാഗിലുണ്ടായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ബാഗിന്റെ യഥാര്‍ഥ ഉടമയെ തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളെ ബന്ധപ്പെട്ട് ബാഗ് തിരികെ ഏല്‍പ്പിക്കുകയായിരുന്നെന്ന് സിഐഎസ്എഫ് എഐജി ഹേമേന്ദ്ര സിങ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21