India

ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു; തെളിവില്ലാതിരിക്കാൻ സിസിടിവി പൊക്കി; അടുത്ത കടയിൽ നിന്ന് സി​ഗരറ്റും അടിച്ചുമാറ്റി മോഷ്ടാക്കൾ!

ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു; തെളിവില്ലാതിരിക്കാൻ സിസിടിവി പൊക്കി; അടുത്ത കടയിൽ നിന്ന് സി​ഗരറ്റും അടിച്ചുമാറ്റി മോഷ്ടാക്കൾ!

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: ലോക്ക്ഡൗണിനിടെ മദ്യ വില്‍പ്പനശാല കുത്തിക്കുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. മം​ഗളൂരുവിലാണ് സംഭവം. ഉള്ളാലിലുള്ള മദ്യ വില്‍പ്പനശാലയിലാണ് മോഷണം നടന്നതെന്ന്  പൊലീസ് വ്യക്തമാക്കി.

മോഷ്ടാക്കള്‍ കടയുടെ ഷട്ടര്‍ തകര്‍ത്താണ് അകത്ത് കടന്നത്. വില കൂടിയ ബ്രാന്‍ഡുകളും വില കുറഞ്ഞ ബ്രാന്‍ഡുകളും ഒരുപോലെ കള്ളന്മാര്‍ കൊണ്ടുപോയി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടെ സമ്പൂര്‍ണ മദ്യ നിരോധനമായിരുന്നു.

തെളിവ് നശിപ്പിക്കാനായി കടയിലെ സിസിടിവി റെക്കോർഡറും കള്ളന്മാര്‍ കൊണ്ടുപോയി. അടുത്ത കടയില്‍ കയറി പത്ത് പാക്കറ്റ് സിഗരറ്റും അടിച്ചുമാറ്റിയ ശേഷമാണ് കള്ളന്മാര്‍ കടന്നുകളഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍