India

ഒരുരസത്തിന് ആദ്യം പാമ്പിനെ കൈയില്‍ പിടിച്ചു, പാമ്പാട്ടിയുടെ നിര്‍ബന്ധത്തില്‍ പിന്നിട് കഴുത്തിലിട്ടു; മൂര്‍ഖന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം (വീഡിയോ)

മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലണിഞ്ഞ് സാഹസത്തിന മുതിര്‍ന്ന യുവാവിന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലണിഞ്ഞ് സാഹസത്തിന മുതിര്‍ന്ന യുവാവിന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. ഇരുപത്തിനാലുകാരനായ ജഗദീശാണ് പാമ്പുകടിയേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പാമ്പാട്ടി രാമയ്യയ്‌ക്കെതിരെ മനഃ പൂര്‍വമല്ലാത്തെ നരഹത്യയ്ക്ക് കേസെടുത്തു.

ആന്ധ്രാപ്രദേശ് നെല്ലൂരിലെ മംഗലംപാടില്‍ തിങ്കളാഴ്ചയാണ് സംഭവം. മൂര്‍ഖനുമായെത്തിയ രാമയ്യ എന്ന പാമ്പാട്ടി  പ്രകടനം നടത്തുന്നതിനിടെയാണ് ജഗദീശ് സുഹൃത്തുക്കളുമായി അവിടെയെത്തിയത്. രാമയ്യ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ജഗദീശ് പാമ്പിനെ കഴുത്തില്‍ ഇട്ടത്. ഇതിനിടെ പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പാമ്പിന്റെ വിഷം നീക്കിയിരുന്നതാണെന്നും വിഷമില്ലെന്ന ധാരണയിലാണ് കഴുത്തിലിടാന്‍ നിര്‍ബന്ധിച്ചതെന്നും രാമയ്യ പറഞ്ഞു. രാമയ്യ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാമയ്യയ്‌ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. 

ജഗദീശ് പാമ്പിനെ കഴുത്തില്‍ ചുറ്റുന്നതിന്റെ വീഡിയോ സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ പിന്നീട് വൈറലായി. വീഡിയോയില്‍ ജഗദീശ് ആദ്യം പാമ്പിനെ കൈയില്‍ പിടിക്കുന്നതും അടുത്തു നില്‍ക്കുന്നവരുടെ നേരെ ഭയപ്പെടുത്താനായി  ചെല്ലുന്നതും കാണാം. പിന്നീട് രാമയ്യ  പാമ്പിനെ കഴുത്തിലിടാന്‍ ജഗദീശിനെ നിര്‍ബന്ധിക്കുന്നതും കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT