India

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കാല്‍തെറ്റി; വാതിലില്‍ പിടിച്ചുകിടന്ന യാത്രക്കാരനെ രക്ഷപ്പെടുത്തി റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ (വീഡിയോ)

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് കാല്‍തെറ്റി വീണ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് കാല്‍തെറ്റി വീണ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാല്‍തെറ്റി വീണതിനെ തുടര്‍ന്ന് ട്രെയിനിന്റെ വാതിലില്‍ പിടിച്ചുകിടന്ന യാത്രക്കാരനെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥനാണ് രക്ഷപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിച്ചെന്ന് പിടിച്ചുമാറ്റിയതുവഴി ട്രെയിനിന്റെ അടിയിലേക്ക് വീണ് ഉണ്ടാകാനിടയുളള വന്‍ അപകടം ഒഴിവാകുകയായിരുന്നു.

ഹൈദരാബാദിന് സമീപമുളള നാംപളളി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ പിടിച്ചു തൂങ്ങികിടക്കുന്ന യാത്രക്കാരന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതില്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ ട്രെയിനിന് ഒപ്പം ഓടി യാത്രക്കാരനെ ആപത്തില്‍ നിന്നും രക്ഷിക്കുന്നത് കാണാം. വാതിലില്‍ പിടിച്ചുകിടന്ന യാത്രക്കാരനെ ട്രെയിനിന്റെ അടിയിലേക്ക് വീണ് വന്‍ അപകടം ഉണ്ടാകുന്നതില്‍ നിന്ന് രക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു