India

ഓടുന്ന ട്രെയിനില്‍ നിന്നും നിലതെറ്റി താഴേക്ക്, ടീ ഷര്‍ട്ടിന്റെ പിടിവിടാതെ സഹയാത്രികന്‍ ; പതിനേഴുകാരിയെ രക്ഷിച്ചത് അതിസാഹസികമായി (വീഡിയോ)

ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി വീണതാണെന്നാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ മൊഴി. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ട്. 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ പെണ്‍കുട്ടിയെ സഹയാത്രികന്‍ അതിസാഹസികമായി രക്ഷപെടുത്തി. കല്യാണിലേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ ഘട്‌കോപാറിനും വിഖ്രോളി സ്‌റ്റേഷനുമിടയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. 

ട്രെയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന താനെ സ്വദേശിയായ പതിനേഴുകാരി ബാലന്‍സ് നഷ്ടപ്പെട്ട് താഴേക്ക് വീണു. സമീപം നിന്ന യാത്രക്കാരന് പെണ്‍കുട്ടിയുടെ ടീ ഷര്‍ട്ടില്‍ പിടുത്തം കിട്ടിയതോടെ മറ്റ് യാത്രക്കാരുമെത്തി പെണ്‍കുട്ടിയെ ട്രെയിനിലേക്ക് വലിച്ചു കയറ്റി. തൊട്ടടുത്ത റെയില്‍പാളത്തിലൂടെയും ട്രെയിന്‍ പാഞ്ഞെത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി വീണതാണെന്നാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ മൊഴി. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ട്. 

ട്രെയിനില്‍ വലിയ തിരക്കില്ലാതിരുന്നിട്ടും പെണ്‍കുട്ടി വാതിലില്‍ നിന്നാണ് യാത്ര ചെയ്തിരുന്നതെന്ന് സഹയാത്രക്കാര്‍ പറഞ്ഞു. യുവതിയെ വൈദ്യസഹായം നല്‍കി വിട്ടയച്ചതായി ആര്‍പിഎഫും അറിയിച്ചു.  ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നിന്നുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന അടിക്കുറിപ്പോടെയാണ് അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT