India

ഓടുന്ന ബസില്‍ യുവതിയെ ചുംബിച്ച് ബിജെപി നേതാവ്; പീഡനശ്രമമെന്ന് യുവതി

ബസിലെ സിസിടിവിയിലെ വീഡിയോ ദൃശ്യങ്ങളാണ് സമുഹമാധ്യമങ്ങളില്‍ പടര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഓടുന്ന ബസില്‍ യുവതിയെ ചുംബിക്കുന്ന ബിജെപി നേതാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ ബിജെപി നേതാവായ രവീന്ദ്ര ഭവന്താഡെയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. 

വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ യുവതി ബിജെപി നേതാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ഒളിവിലാണ് ഈ ബിജെപി നേതാവ്. 

തന്നെ വിവാഹം കഴിക്കാം, ജോലി വാങ്ങിത്തരാം എന്നീ വാഗ്ദാനങ്ങള്‍ രവീന്ദ്ര ഭവന്താഡെ നല്‍കിയിരുന്നതായും യുവതി പറയുന്നു.
മഹാരാഷ്ട്രയിലെ ഗദ്ചിരോലി ജില്ലയില്‍ ചന്ദ്രാപൂര്‍ മേഖലയിലായിരുന്നു സംഭവം. ബസിലെ സിസിടിവിയിലെ വീഡിയോ ദൃശ്യങ്ങളാണ് സമുഹമാധ്യമങ്ങളില്‍ പടര്‍ന്നത്. ഈ സമയം ബസില്‍ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം