India

ഔദ്യോഗിക കാറില്‍ സണ്‍ ഫിലിം ഒട്ടിച്ച് എംഎല്‍എയുടെ നിയമ ലംഘനം; പിഴ ഈടാക്കി പൊലീസ് (വീഡിയോ)

ഔദ്യോഗിക വാഹനത്തില്‍ സണ്‍ ഫിലിം ഒട്ടിച്ച എംഎല്‍എ പൊലീസിന്റെ പരിശോധനയില്‍ കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ഔദ്യോഗിക വാഹനത്തില്‍ സണ്‍ ഫിലിം ഒട്ടിച്ച എംഎല്‍എ പൊലീസിന്റെ പരിശോധനയില്‍ കുടുങ്ങി. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ട പൊലീസ് എംഎല്‍എയില്‍ നിന്ന് പിഴയും ഈടാക്കി. ബിഹാറിലെ ബിജെപി എംഎല്‍എയായ പ്രദീപ് സിങാണ് പട്‌ന പൊലീസിന്റെ വാഹന പരിശോധനയില്‍ കുടുങ്ങിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പതിവ് വാഹന പരിശോധനയ്ക്കിടെ എംഎല്‍എയുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഫോര്‍ച്യൂണര്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ഗ്ലാസുകളില്‍ കൂളിങ് ഫിലിം കണ്ടെത്തിയത്. 

തുടര്‍ന്ന് ഇത് എംഎല്‍എയുടെ ഔദ്യോഗിക വാഹനമാണെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നയാള്‍ പൊലീസിനോട് പറഞ്ഞു. പക്ഷേ ഉദ്യോഗസ്ഥര്‍ അത് മുഖവിലയ്‌ക്കെടുക്കാതെ പിഴയെഴുതി നല്‍കി. 500 രൂപയാണ് പിഴയിട്ടത്.  

അതേസമയം എംഎല്‍എയുടെ വാഹനത്തില്‍ നിയമം ലംഘിച്ച് ബീക്കണ്‍ ലൈറ്റുകളും സൈറണുകളുമുള്‍പ്പെടെ നിരവധി ഫിറ്റിങ്ങുകളും കാണാം. പിഴയെഴുതി നല്‍കിയതിനൊപ്പം വാഹനത്തിലെ കോ ഡ്രൈവര്‍ സീറ്റിലിരിന്ന സീറ്റ് ബെല്‍റ്റിട്ടയാളെ അഭിനന്ദിച്ച പൊലീസ് മറ്റ് നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതും ശ്രദ്ധേയമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT