India

കക്കാൻ കയറിയ വീട്ടിലെ എസി മുറിയിൽ കിടന്ന് കള്ളൻ ഉറങ്ങിപ്പോയി, കൂർക്കംവലി കേട്ട് വീട്ടുടമ ഉണർന്നു; പിടിയിൽ

പെട്രോൾ പമ്പുടമയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മോഷ്ടിക്കാൻ കയറിയ വീട്ടിലെ എസിയുടെ തണുപ്പിൽ കിടന്നുറങ്ങിയ കള്ളൻ വെട്ടിലായി. ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ ഒരു പെട്രോൾ പമ്പുടമയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനാണ് പിടിയിലായത്. കൂർക്കം വലി കേട്ടുണർന്ന വീട്ടുടമ മുറിയുടെ വാതിൽ പൂട്ടി പൊലീസിനെ വിവരമറിയിച്ചു.

ബാബു എന്നയാളാണ് പിടിയിലായത്. സെപ്റ്റംബർ 12 ശനിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ഇയാൾ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയത്. വീട്ടിൽ കടക്കുന്നതിനു മുൻപു തന്നെ ബാബു വീടും ചുറ്റുപാടും നിരീക്ഷിച്ചിരുന്നു.  മോഷണം പൂർത്തിയാക്കി അൽപസമയം ഉറങ്ങിയിട്ടു പോകമെന്ന് കരുതിയ ബാബു പക്ഷെ ഗാഢനിദ്രയിലാണ്ടു. വീട്ടിൽ ആരുടെയോ കൂർക്കം വലി കേട്ടുണർന്ന വെങ്കട്ട് റെഡ്ഡി ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോൾ ബാബു മുറി ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. കുറച്ചു സമയം അനുനയിപ്പിച്ചതോടെ അയാൾ കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. മോഷണശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നും കടം വീട്ടാനാണ് ബാബു മോഷിടിക്കാൻ പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി