India

കടം വാങ്ങിയ 1500 രൂപ തിരികെ നല്‍കിയില്ല ; 17 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ് : കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിലുള്ള പ്രതികാരമായി പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മുറാദ്‌നഗറിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. 

കേസില്‍ സാഹിദ്, മോഹന്‍പാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഗാസിയാബാദ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ പ്രതികളാണ്, ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തിയത്. നാട്ടില്‍ ഉത്സവത്തോട് അനുബന്ധിച്ച് 17 കാരിയായ പെണ്‍കുട്ടി പ്രതികളില്‍ നിന്നും 1500 രൂപ കടം വാങ്ങിയിരുന്നു. 
ഇവര്‍ പല തവണ പെണ്‍കുട്ടിയോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി കൂടുതല്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു. പണം തിരികെ ലഭിക്കാത്തതാണ് ആക്രമണം നടത്താന്‍ പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു. 

വീടിന് സമീപമുള്ള ഫോട്ടോസ്റ്റാറ്റ് കടയില്‍ പോയ പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. റോഡില്‍ നിന്നും വിജനമായ വയലിലേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പ്രായപൂര്‍ത്തിയാകാത്ത പ്രതി റോഡില്‍ ആരെങ്കിലും അതുവഴി കടന്നുവരുന്നുണ്ടോ എന്ന് വീക്ഷിച്ചു. ബലാല്‍സംഗം ചെയ്തില്ലെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയതിനാലാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെയും കസ്റ്റഡിയിലെടുത്തതെന്ന് ഗാസിയാബാദ് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം