പ്രതീകാത്മക ചിത്രം 
India

കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു, ദേഷ്യത്തിന് വായിലിട്ട് ചവച്ചരച്ചു; ഒടുവില്‍...

കടിച്ച പാമ്പിനെ തിരിച്ചു കടിച്ച എഴുപതുകാരന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

വഡോദര: കടിച്ച പാമ്പിനെ തിരിച്ചു കടിച്ച എഴുപതുകാരന് ദാരുണാന്ത്യം. കടിച്ച ദേഷ്വത്തിന് പാമ്പിനെ വായിലെടുത്തിട്ട് ഇയാള്‍ ചവച്ചരച്ചു. ഇതോടെ പാമ്പും ചത്തു.

ഗുജറാത്തിലെ മഹിസാഗര്‍ ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തില്‍ ജോലിചെയ്യുന്നതിനിടയിലാണ് കര്‍ഷകനായ എഴുപതുകാരനെ പാമ്പ് കടിച്ചത്. പര്‍വത് ഗാലാ ബാരിയാ എന്ന കര്‍ഷകനാണ് മരിച്ചത്. പാമ്പ് കടിച്ച ദേഷ്യത്തിന് ഇയാള്‍ പാമ്പിനെ വായിലെടുത്തിട്ട് ചവച്ചരച്ചു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ബോധരഹിതനായി വീണു.  തുടര്‍ന്ന് 3 ആശുപത്രികളിലായി മാറിമാറി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ചത്ത പാമ്പിന്റെ അവശിഷ്ടങ്ങളും ആശുപത്രിയിലെത്തിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്