India

കടുത്ത രോഗം, ബാധ കയറിയതെന്ന് മന്ത്രവാദിനി; ത്രിശൂലം കൊണ്ട് 60വയസ്സുകാരിയെ കുത്തിക്കൊന്നു; ദാരുണം 

ദുര്‍മന്ത്രവാദത്തിനിടെ, 60 വയസ്സുകാരിയെ മന്ത്രവാദിനി ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ദുര്‍മന്ത്രവാദത്തിനിടെ, 60 വയസ്സുകാരിയെ മന്ത്രവാദിനി ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊന്നു. ബാധ ഒഴിപ്പിക്കുന്ന ക്രിയയ്ക്കിടെ, തുടര്‍ച്ചയായി ത്രിശൂലം ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതിനെതുടര്‍ന്നാണ് 60 വയസ്സുകാരി മരിച്ചത്. സംഭവത്തില്‍ മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഝാര്‍ഖണ്ഡിലെ ഗാര്‍വ ജില്ലയിലാണ് സംഭവം. മുറി അടച്ചിട്ട് മന്ത്രവാദ ക്രിയ നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. ഈ സമയം മുറിയില്‍ മന്ത്രവാദിനിയും സ്ത്രീയും മാത്രമുണ്ടായിരുന്നുളളൂ.സ്ത്രീയുടെ ബന്ധുക്കള്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ സ്ത്രീയുടെ മുറവിളി കേട്ട് ബന്ധുക്കള്‍ ഓടിയെത്തുമ്പോള്‍ ത്രിശൂലം കൊണ്ട് കുത്തിപ്പരിക്കേറ്റ നിലയിലായിരുന്നു 60 വയസ്സുകാരി. തുടര്‍ന്ന് ഗ്രാമവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും ഉടന്‍ പൊലീസ് പിടികൂടി.

60 വയസ്സുകാരിയായ റുധിനി ദേവിയാണ് കണ്ണിലും കാലിലും വയറിലും ത്രിശൂലം കൊണ്ടുളള നിരന്തരമായ കുത്തേറ്റ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കൃത്യത്തിന് ഉപയോഗിച്ച ത്രിശൂലം പൊലീസ് കണ്ടുകെട്ടി. 

കഴിഞ്ഞ കുറെ നാളുകളായി റുധിനി ദേവി രോഗബാധിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ചികിത്സയിലും ഫലം കണ്ടില്ല. തുടര്‍ന്ന് മന്ത്രവാദിനിയെ സമീപിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്ത്രീയില്‍ ബാധ കയറിയതുകൊണ്ടാണ് രോഗം മാറാത്തതെന്നും അവര്‍ക്കൊപ്പം കുറച്ചുനാള്‍ താമസിച്ച് ചില മന്ത്രവാദ ക്രിയകള്‍ നടത്തിയാല്‍ അസുഖം ഭേദമാകുമെന്നും മന്ത്രവാദിനി പറഞ്ഞ് വിശ്വസിപ്പിച്ചതായും ബന്ധുക്കള്‍ തുറന്നുപറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT