India

കത്തിക്കരിയുന്നത്‌ മനുഷ്യശരീരമാണെന്നറിഞ്ഞപ്പോള്‍ കണ്ണിലാകെ ഇരുട്ട് കയറി; തൊണ്ട വറ്റിവരണ്ടു; ദൃക്‌സാക്ഷിയുടെ മൊഴി

സംശയം തോന്നി അടുത്ത് ചെന്ന് നോക്കി.  മനുഷ്യന്റെ കൈ പോലെ എന്തോ കണ്ടു. കുറച്ച് കൂടി അടുത്തെത്തി നോക്കിയപ്പോഴാണ് കത്തിക്കരിയുന്നത് സ്ത്രീയാണെന്ന് മനസിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലങ്കാനയില്‍ ബലാത്സംഗത്തിന് ശേഷം  ക്രൂരമായി കൊലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ലെന്ന് ദൃക്‌സാക്ഷി നരസിംഹ. കത്തിക്കരിയുന്നത് മനുഷ്യശരീരമാണെന്ന് മനസിലായപ്പോള്‍ കണ്ണുകളിലാകെ ഇരുട്ട് കയറിയെന്നും തൊണ്ട വറ്റിവരണ്ടു പോയെന്നും അദ്ദേഹം 'ദ ന്യൂസ് മിനിറ്റിന്' നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പുലര്‍ച്ചെ പശുക്കളെ കറന്ന് പാലെടുക്കാന്‍ പോയ നരസിംഹയും സുഹൃത്ത് സത്യനുമാണ് രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയത്.

ആ കാഴ്ചയെ കുറിച്ച് നരസിംഹ പറഞ്ഞതിങ്ങനെ.. 'പതിവ് പോലെ പുലര്‍ച്ചെ അഞ്ച് മണിക്ക് പാലെടുക്കുന്നതിനായി പോയി. അണ്ടര്‍ പാസിന്റെ സമീപം എത്തിയപ്പോള്‍ എന്തോ കത്തുന്നത് കണ്ടു. ആളുകള്‍ തണുപ്പകറ്റാന്‍ ചവറിന് തീയിട്ടതാകുമെന്നാണ് കരുതിയത്. പക്ഷേ എട്ടുമണിയോടെ തിരിച്ച് വന്നപ്പോഴും തീ അണഞ്ഞിരുന്നില്ല. ഇതോടെ സംശയം തോന്നി അടുത്ത് ചെന്ന് നോക്കി.  മനുഷ്യന്റെ കൈ പോലെ എന്തോ കണ്ടു. കുറച്ച് കൂടി അടുത്തെത്തി നോക്കിയപ്പോഴാണ് കത്തിക്കരിയുന്നത് സ്ത്രീയാണെന്ന് മനസിലായത്. കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ തോന്നി. തൊണ്ട വരണ്ടു. പേടിച്ചരണ്ട് ഉടന്‍ തന്നെ സുഹൃത്ത് സത്യനെ വിളിച്ചു. പൊലീസിനെ അറിയിക്കുകയായിരുന്നു.'

പൊലീസെത്തുമ്പോഴും തിരിച്ചറിയുന്നതിനായി പെണ്‍കുട്ടിയുടെ അച്ഛനും സഹോദരിയും എത്തുമ്പോഴും കത്തിക്കഴിഞ്ഞിരുന്നില്ലെന്നും നരസിംഹ പറയുന്നു. ആളൊഴിഞ്ഞ സ്ഥലമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച അണ്ടര്‍പാസെന്നും നരസസിംഹ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT