India

കത്വ ബലാത്സംഗക്കേസ്;  കുട്ടിക്കുറ്റവാളിയെന്ന് അവകാശപ്പെട്ട പ്രതിക്ക് 20 വയസ്സെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കത്വയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വാദിച്ച പ്രതിക്ക് 20 വയസ്സുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കത്വയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വാദിച്ച പ്രതിക്ക് 20 വയസ്സുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കേസിലെ എട്ടുപ്രതികളില്‍ ഒരാളായ പര്‍വേശ് കുമാര്‍ എന്ന മന്നുവിന്റെ പ്രായം തെളിയിക്കുന്നതിനായി അസ്ഥിപരിശോധന നടത്താന്‍ ജില്ലാ ജഡ്ജി തജ്വിന്ദര്‍ സിങാണ് നിര്‍ദ്ദേശിച്ചിരുന്നത്. 

മെഡിക്കല്‍ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പര്‍വേശ് കുമാറിന്റെ കാര്യത്തില്‍ ജഡ്ജി നാളെ തീരുമാനം കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ കെ ചോപ്ര പറഞ്ഞു.

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയാണ് പ്രതിഭാഗം പര്‍വേശ് പ്രായപൂര്‍ത്തിയാകാത്ത ആളാണ് എന്ന് വാദിച്ചത്. ഇരുപത് വയസ്സിന് മേല്‍ പ്രായമുണ്ട് പര്‍വേശിനെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതെന്ന് ചോപ്ര വ്യക്തമാക്കി.

ജനുവരിയിലാണ് കത്വയില്‍ എട്ട് വയസ്സുപ്രായമുള്ള നാടോടിപ്പെണ്‍കുട്ടിയെ  ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊന്നുകളഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT