India

കനത്തമഴയില്‍ ചോര്‍ന്നൊലിച്ച് കോവിഡ് വാര്‍ഡ്; ആശുപത്രി നിറയെ വെള്ളം (വീഡിയോ)

കനത്തമഴയില്‍ പൈപ്പ് പൊട്ടിയതിന് പിന്നാലെ ആശുപത്രി വെള്ളത്തില്‍ മുങ്ങുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിയിലെ കോവിഡ് വാര്‍ഡ് മഴയില്‍ ചോര്‍ന്ന ഒലിച്ച നിലയില്‍. ബറേലി ആശുപത്രിയില്‍ നിന്നാണ് ഈ ദുരിതക്കാഴ്ച. കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതിന് പിന്നാലെ ആശുപത്രി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. മഴയില്‍ പൈപ്പ് പൊട്ടിയതാണ് വെള്ളം പൊങ്ങാന്‍ കാരണം.

ആശുപത്രിയില്‍ വെള്ളം കുത്തിയൊലിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഡില്‍ നിന്ന് രോഗികള്‍ നോക്കിയപ്പോള്‍ താഴോട്ട് ശക്തമായി വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ളവര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. 

വീഡിയോ വൈറലായതിന് പിന്നാലെ പ്രശ്‌നം പരിഹരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതാണ് ആശുപത്രിയില്‍ വെള്ളം നിറയാന്‍ കാരണമെന്നും ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT