India

കനയ്യ കുമാറിന് സീറ്റില്ല; ബിഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ എഐഎസ്എഫ്, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, സിപിഐ വെട്ടില്‍

വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പതിനാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പതിനാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. ആര്‍ജെഡി സഖ്യത്തിന് ഒപ്പം മത്സരിക്കുന്ന സിപിഐയുടെ സംസ്ഥാന നേതൃത്വവുമായി  കലഹിച്ചാണ് വിദ്യാര്‍ത്ഥി സംഘടന സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കനയ്യ കുമാര്‍ ഉള്‍പ്പടെയുളള യുവനേതാക്കള്‍ക്ക് സീറ്റ് നല്‍കാത്തത്തില്‍ പ്രതിഷേധിച്ചാണ് നടപടി. 

മഹാസഖ്യത്തില്‍ ആറ് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി ആര്‍ജെഡിയുടെ ആധിപത്യത്തിന് വഴങ്ങിക്കൊടുത്തെന്നും എഐഎസ്എഫ് ആരോപിക്കുന്നു. 

കനയ്യ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലും എഐഎസ്എഫിന് കടുത്ത വിയോജിപ്പുണ്ട്. കനയ്യ കുമാറിന്റെ ജനസ്വാധീനം മുതലെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും തേജസ്വി യാദവിന്റെ ഭീഷണിക്ക് വഴങ്ങിയാണ് അദ്ദേഹത്തെ മത്സരിപ്പിക്കാത്തത് എന്നും ഇവര്‍ പറയുന്നു. വിദ്യാര്‍ത്ഥി സംഘടന പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ അനുനയ നീക്കവുമായി സിപിഐ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

നിസമസഭ തെരഞ്ഞൈടുപ്പ് ലക്ഷ്യമിട്ട് മാസങ്ങള്‍ക്ക് മുന്നേ കനയ്യ പ്രപാരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സിപിഐയിലെ ഒരു വിഭാഗം നേതാക്കള്‍ കനയ്യ കുമാര്‍ മത്സരിക്കേണ്ടതില്ലെന്ന് വാദിക്കുകയായിരുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കനയ്യ, ഇത്തവണ മറ്റുളളവര്‍ക്ക് വഴിമാറി കൊടുക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും