India

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ബുക്ക് ചെയ്തു; ആമസോണില്‍ നിന്ന് ലഭിച്ചത് ഭഗവദ്ഗീത

പശ്ചിമ ബംഗാളില്‍ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവ് ഡെലിവറി ചെയ്ത ഉത്പന്നം കണ്ട് ഞെട്ടി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവ് ഡെലിവറി ചെയ്ത ഉത്പന്നം കണ്ട് ഞെട്ടി. കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വാങ്ങാനാണ് ആമസോണില്‍ ബുക്ക് ചെയ്തത്. എന്നാല്‍ ലഭിച്ചത് ഭഗവദ് ഗീതയുടെ സംക്ഷിപ്ത രൂപം.

കൊല്‍ക്കത്ത നിവാസിയായ സുതിര്‍ത ദാസാണ്  പാര്‍സല്‍ കണ്ട് ഞെട്ടിയത്. ബുധനാഴ്ചയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വാങ്ങാനായി ആമസോണില്‍ സുതിര്‍ത ദാസ് ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത് ഉടന്‍ തന്നെ ഓര്‍ഡര്‍ സ്ഥിരീകരിച്ച് കൊണ്ട് കമ്പനിയില്‍ നിന്ന് സന്ദേശം ലഭിച്ചു. കൂടാതെ എന്നാണ് ബുക്ക് വീട്ടില്‍ എത്തിക്കുക എന്ന വിവരവും കൈമാറിയിരുന്നു.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ, ഓര്‍ഡര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട്  ഒരു സ്ത്രീ സുതിര്‍ത ദാസിനെ വിളിച്ചു. എന്നാല്‍ ഓര്‍ഡര്‍ റദ്ദാക്കാന്‍ സുതിര്‍ത ദാസ് തയ്യാറായില്ല. തുടര്‍ന്ന് പാക്കേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് സുതിര്‍ത ദാസ് ഞെട്ടിയത്. ബുക്കിന്റെ ഇന്‍വോയ്‌സില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിതരണം ചെയ്തത് ഭഗവദ്ഗീതയുടെ സംക്ഷിപ്ത രൂപവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT