India

കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാല്‍; ആശങ്കപ്പെടാനില്ലെന്ന് എ.രാജ

ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ചികിത്സയിലായിരുന്ന കരുണാനിധിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാല്‍. മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് വിവരം പുറത്തുവിട്ടത്. കരുണാനിധിയെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചുവരികയാണ്. എന്നാല്‍ കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് ഡിഎംകെ നേതാവ് എ. രാജ പറഞ്ഞു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണനിലയിലായെന്നും അണികള്‍ സംയമനം പാലിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. 

ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ചികിത്സയിലായിരുന്ന കരുണാനിധിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കരുണാനിധിയുടെ ആരോഗ്യനില ഗുരുതമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയതു മുതല്‍ വസതിയിലേക്ക് അണികളുടെ ഒഴുക്കാണ്. ഇപ്പോള്‍ ആശുപത്രി പരിസരവും അണികളെക്കൊണ്ട് നിറയുകയാണ്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഡിഎംകെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുകയാണ് പൊലീസ്. 

കരുണാനിധി അതീവഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടെന്ന് സ്റ്റാലിന്‍ സ്റ്റാലിന്‍ അറിയിച്ചിരുന്നു. പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരാണ് കരുണാനിധിയെ സന്ദര്‍ശിക്കാനായി എത്തുന്നത്. 

മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്.  ആരോഗ്യസ്ഥിതി മോശമായതിനാല്‍ ബന്ധുക്കളടക്കം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 24 മണിക്കൂറും വിദഗ്ധ ഡോക്റ്റര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. 4കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT