India

കര്‍ണാടക പിടിക്കാനായി മോദി ഇന്നെത്തും; ആവേശത്തില്‍ പ്രവര്‍ത്തകര്‍ 

അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളില്‍ മോദി പങ്കെടുക്കും. മോദിയെത്തുന്നതോടെ പ്രചാരണത്തില്‍ മേല്‍കൈ നേടാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗാവിയിലുമാണ് ഇന്നത്തെ റാലികള്‍. അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളില്‍ മോദി പങ്കെടുക്കും. മോദിയെത്തുന്നതോടെ പ്രചാരണത്തില്‍ മേല്‍കൈ നേടാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 

ബിജെപിക്ക് മേല്‍ക്കൈ ഇല്ലാത്ത മേഖലകളിലാണ് മോദിയുടെ റാലികള്‍ എന്നതും ശ്രദ്ധേയമാണ്. കര്‍ണാടകയില്‍ ബിജെപി തെരഞ്ഞടുപ്പ് പ്രചാരണരംഗത്ത് റെഡ്ഡിമാര്‍ സജീവസാന്നിധ്യമായ വേളയിലാണ് മോദിയെത്തുന്നത്.ഇവരുടെ തട്ടകമായ ബെല്ലാരിയില്‍ മോദിയുടെ റാലി വ്യാഴാഴ്ചയാണ്. ലിംഗായത്ത്, ജെഡിഎസ് വിഷയത്തില്‍ മോദി നിലപാട് വ്യക്തമാക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ.മുമ്പെങ്ങും ഇല്ലാത്തവിധം കാണ്‍ഗ്രസും ജെഡിഎസും ഏറ്റുമുട്ടുമ്പോള്‍ ബിജെപിക്ക് നേട്ടം കൊയ്യാനാകുമെന്നാണ് പ്രതീക്ഷ.ജെഡിഎസുമായുണ്ടാക്കിയ ധാരണയാണ് മേഖലയില്‍ ബിജെപി നേതാക്കളുടെ സജീവസാന്നിധ്യത്തിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഇവിടെ ആകെയുളള 57 സീറ്റില്‍ നാലില്‍ മാത്രമാണ് ബിജെപിക്ക് കഴിഞ്ഞ തവണ ജയിക്കാനായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT