India

കര്‍ണാടക ബിജെപി ഒറ്റക്ക് ഭരിക്കും; സിദ്ധരാമയ്യ രണ്ടിടത്തും തോല്‍ക്കുമെന്ന് അമിത് ഷാ

കര്‍ണാടകയില്‍ 224 സീറ്റ് ബിജെപി 130 സീറ്റുകള്‍ നേടും - സിദ്ധരാമയ്യ രണ്ടിടത്തും തോല്‍ക്കും - ആരുമായി സഖ്യമുണ്ടാക്കേണ്ടി വരില്ലെന്നും അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ബംഗളുരൂ: കര്‍ണാടക തെരഞ്ഞടുപ്പില്‍ ബിജെപി 130 സീറ്റ്നേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആരുമായും സഖ്യം ഉണ്ടാക്കാതെ ബിജെപി ഒറ്റക്ക് അധികാരത്തില്‍ വരും. 224 സീറ്റുകളില്‍ 130 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടുമണ്ഡലങ്ങളിലും പരാജയപ്പെടും. സിദ്ധരാമയ്യക്കെതിരായ വികാരമാണ് ബദാമിയിലെ റോഡ് ഷോയില്‍ കണ്ട പങ്കാളിത്തമെന്നും ചാമുണ്ഡേശ്വരിയിലും ബദാമിയിലും വലിയ തോല്‍വിയാണ് സിദ്ധരാമയ്യയെ കാത്തിരിക്കുന്നതെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് പത്തുദിവസത്തിനകം ഒരു ലക്ഷം രൂപവരെയുള്ള ബാങ്ക് ലോണ്‍ എഴുതിതള്ളും. കൊട്ടിക്കലാശത്തിന്റെ അവസാനസമയത്തായിരിന്നു അമിത് ഷായുടെ വാര്‍ത്താ സമ്മേളനം. അതുകൊണ്ട് തന്നെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കര്‍ഷകര്‍ക്കായി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. സ്വതന്ത്ര ഇന്ത്യയിലെ ഉപയോഗശൂന്യമായ സര്‍ക്കാരായിരുന്നു സിദ്ധരാമയ്യയുടെത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT