India

കല്യാണത്തിന് പിന്നാലെ സാമന്ത പേരുമാറ്റി; ട്വിറ്ററിലെ പ്രതികരണം ഇങ്ങനെ

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായാണ് തന്റെ പേരുമാറ്റിയതെന്നാണ് സാമന്തയുടെ പ്രതികരണം. സാമന്തയുടെ പേരുമാറ്റത്തിന് വന്‍ പ്രതികരണമാണ് ട്വിറ്ററില്‍ ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന് പിന്നാലെ തന്റെ ട്വിറ്ററിലെ പേരമാറ്റി സാമന്ത. സാമന്ത റുത്പ്രഭു എന്ന പേരിലായിരുന്നു തന്റെ ആദ്യ ട്വിറ്റര്‍ അക്കൗണ്ട്. എന്നാല്‍  നാഗാര്‍ജ്ജുനയുടെ പുത്രന്‍ നാഗ ചൈതന്യ അക്കിനേനി താലി ചാര്‍ത്തിയതോടെയാണ് സാമന്ത ട്വിറ്ററിലെ പേരുമാറ്റിയത്. സാമന്ത അക്കിനേനി എന്ന പേരിലാണ് പുതിയ അക്കൗണ്ട്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായാണ് തന്റെ പേരുമാറ്റിയതെന്നാണ് സാമന്തയുടെ പ്രതികരണം. സാമന്തയുടെ പേരുമാറ്റത്തിന് വന്‍ പ്രതികരണമാണ് ട്വിറ്ററില്‍ ലഭിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരം പിന്തുടര്‍ന്ന സാമന്തയെ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചാണ് പേരുമാറ്റത്തെ ആരാധകര്‍ വരവേറ്റത്.

ട്വിറ്ററിലെ പേരുമാറ്റിയതിന് പിന്നാലെ ചിത്രത്തിലും തന്റെ പേരുമാറ്റുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിവാഹശേഷമുള്ള ആദ്യചിത്രം വെള്ളിയാഴ്ച തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. രാജു ഗരി ഗാദി 2 എന്നാണ് ചിത്ത്രത്തിന്റെ പേര്. നാഗാര്‍ജ്ജുനയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇളയദളപതി വിജയ് നായകനാകുന്ന ചിത്രം മെര്‍സിലില്‍ പ്രധാന വേഷത്തിലാണ് സാമന്ത എത്തുന്നത്. ചിത്രം ദീപാവലിക്ക് തീയേറ്ററില്‍ എത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT