India

'കല്ലിന് കല്ലും, തോക്കിനു തോക്കുമാണ് മറുപടി; വെടിവച്ചത് കലാപകാരികൾക്ക് നേരെ'; ന്യായീകരിച്ച് ബിജെപി നേതാവ്

നൂറു കണക്കിന് പേരെ കൊല്ലാൻ ലക്ഷ്യം വച്ചവരാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: മം​ഗളൂരുവിൽ മരിച്ചത് നൂറു കണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവരാണെന്നും കല്ലിന് കല്ലും, തോക്കിനു തോക്കുമാണ് മറുപടിയെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. മംഗളൂരു പൊലീസ് വെടിവയ്പ്പിനെ ന്യായീകരിച്ചാണ് എച്ച് രാജ ഇക്കാര്യം പറഞ്ഞത്.

കലാപത്തിന് ശ്രമിച്ചവർക്ക് നേരെയാണ് പൊലീസിന്‍റെ നടപടി. നൂറു കണക്കിന് പേരെ കൊല്ലാൻ ലക്ഷ്യം വച്ചവരാണ് മരിച്ചത്. പൊലീസിന് മുന്നില്‍ മറ്റ് വഴികൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ജലീൽ, നൗഷീൻ എന്നിവരാണ്  കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നായിരുന്നു പൊലീസ് നേരത്തെ നല്‍കിയ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം