India

കളിക്കിടെ ഫുട്‌ബോള്‍ താരം മിന്നലേറ്റ് മരിച്ചു

കളിക്കിടെ ഫുട്‌ബോള്‍ താരം മിന്നലേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഫുട്‌ബോള്‍ കളിക്കാനിറങ്ങിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പം കളിക്കുകയായിരുന്ന നാല് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. പരസ് പന്നയെന്ന യുവാവാണ് മരിച്ചത്.

മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള ഗുംലയിലെ ഗ്രാമീണ മേഖലയായ ഉരു ബര്‍ദിയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മിന്നലേറ്റത്. 

സംഭവത്തെക്കുറിച്ച് പൊലീസിന് വെള്ളിയാഴ്ചയാണ് വിവരം കിട്ടിയത്. സ്ഥലം സന്ദര്‍ശിച്ച പൊലീസ് യുവാക്കള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചതും അന്വേഷിക്കും. 

നെമന്‍ കുജുര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കേയാണ് പരസിന് മിന്നലേറ്റത്. ഒപ്പം നാല് പേര്‍ക്കും മിന്നലേറ്റു. പരസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT