India

 കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം: മൂന്നു സീറ്റുകള്‍ വീതം പങ്കിടും

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഖ്യമായി മത്സരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഖ്യമായി മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാന് ഫാറൂഖ് അബ്ദുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം സഖ്യത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 

കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സുംം അവരുവരുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. ആറ് സീറ്റുകളില്‍ മൂന്നെണ്ണം വീതം പാര്‍ട്ടികള്‍ പങ്കിടും. ഉദ്ദംപൂരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഇവിടെ ജയിച്ചത്. ജമ്മു മണ്ഡലത്തില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കും. 

ശ്രീനഗറില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുള്ളയെയും ബാരമുള്ളയില്‍ മുഹമ്മദ് അക്ബര്‍ ലോണിനെയും കോണ്‍ഗ്രസ് പിന്തുണയ്ക്കും. ആനന്ത്‌നാഗില്‍ കോണ്‍ഗ്രസിനെ എന്‍സി പിന്തുണയ്ക്കും. 

2014ലെ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. ബിജെപി പിഡിപി സഖ്യം ആറ് സീറ്റുകളും പിടിച്ചെടുക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT