India

കശ്മീരില്‍ ഭീകരാക്രമണം; മൂന്നു പൊലീസുകാര്‍ മരിച്ചു

കശ്മീരില്‍ ഭീകരാക്രമണം; മൂന്നു പൊലീസുകാര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ മരിച്ചു. പൊലീസ് പിക്കറ്റിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. ആക്രണം നടക്കുമ്പോള്‍ പൊലീസുകാര്‍ പിക്കറ്റ് റൂമിനു പുറത്ത് ഇരിക്കുകയായിരുന്നു.

മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ആദില്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘമാണ് ആക്രമണം നടത്തിയത്. ഇയാള്‍ നേരത്തെ പൊലീസ് സേന വിട്ടു ഭീകരരോടൊപ്പം ചേര്‍ന്നിരുന്നു. പൊലീസ് പിക്കറ്റില്‍ എത്തിയ ഭീകരര്‍ തുരുതരാ വെടിയുതിര്‍ക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും