India

കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെ വധിച്ചു

ഇവിടെ നിന്നും വലിയ തോതില്‍ ആയുധങ്ങള്‍ സൈന്യം കണ്ടെടുത്തു. മറ്റ് ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്

സമകാലിക മലയാളം ഡെസ്ക്

കശ്മീര്‍: ജമ്മുകശ്മീരിലെ ഹന്ദ്വാര മേഖലയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഏറ്റുമുട്ടല്‍. 

തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചിലിന് എത്തിയ സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. 

ഇവിടെ നിന്നും വലിയ തോതില്‍ ആയുധങ്ങള്‍ സൈന്യം കണ്ടെടുത്തു. മറ്റ് ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കുപ്വാരയിലും ഹന്ദ്വാരയിലും ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT