India

കശ്മീരില്‍ മഞ്ഞിടിച്ചില്‍ ; ഒരാള്‍ മരിച്ചു, 9 പേരെ കാണാതായി

ലഡാക്കിലെ കാര്‍ദുംഗ് ലാ പാസില്‍ രാവിലെയാണ് മഞ്ഞിടിച്ചിലുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഒമ്പതുപേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ലഡാക്കിലെ കാര്‍ദുംഗ് ലാ പാസില്‍ രാവിലെയാണ് മഞ്ഞിടിച്ചിലുണ്ടായത്. ലോകത്തെ തന്നെ ഏറ്റവും ഉയരമേറിയ റോഡാണ്, 17,500 അടി ഉയരത്തിലുള്ള കാര്‍ദംഗ് ലാ പാസ്. 

ജില്ലാ ഭരണകൂടെ, പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന തുടങ്ങിയവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഒരു സ്‌കോര്‍പിയോ വാഹനം വലിയ മഞ്ഞുകട്ടയില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം