India

കശ്മീരില്‍ പൊലീസുകാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി 

പ്രദേശത്തെ ഒരു മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ വച്ചാണ് ജാവേദ് ധര്‍ എന്ന ഉദ്യോഗസ്ഥനെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ട് പോയത്

Author : സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ പൊലീസുകാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. പ്രദേശത്തെ ഒരു മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ വച്ചാണ് ജാവേദ് ധര്‍ എന്ന ഉദ്യോഗസ്ഥനെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. നാല് പേരടങ്ങിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ട് പോയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ജാവേദിനെ കണ്ടെത്താന്‍ കൂടുതല്‍ സുരക്ഷാ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും തെരച്ചില്‍ നടപടികള്‍ ഊര്‍ജിതമാക്കിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അടുത്തിടെ പുല്‍വാമയില്‍ നിന്നും തട്ടിക്കൊണ്ട് പോയ ഔറന്‍ഗസേബ് എന്ന സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റംസാന്‍ മാസത്തില്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിരുന്ന വെടിനിറുത്തല്‍ റദ്ദാക്കാന്‍ സൈന്യം തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT