India

കശ്മീരില്‍ പ്രക്ഷോഭകാരികളെ ഏകോപിപ്പിച്ചത് മുന്നൂറ് വാട്ട്‌സ്ആപ് ഗ്രൂപ്പുകള്‍

ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ കല്ലേറ് നടത്താന്‍ യുവാക്കളെ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചത് 300 വാട്‌സ്ആപ്പ് ഗ്രൂപ്പുകളെന്ന് പൊലീസ്.

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ കല്ലേറ് നടത്താന്‍ യുവാക്കളെ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചത് 300 വാട്‌സ്ആപ്പ് ഗ്രൂപ്പുകളെന്ന് പൊലീസ്. ഇതുവഴിയാണ് ഏറ്റുമുട്ടല്‍ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ തടസപ്പെടുത്താനും പ്രക്ഷോഭങ്ങള്‍ക്കിടെ കല്ലെറിയാനും ആളുകളെ ഏകോപിപ്പിക്കുന്നത്. ഓരോ ഗ്രൂപ്പുകളിലും 250ഓളം അംഗങ്ങളുണ്ടായിരുന്നു. 
ഇതില്‍ 90 ശതമാനവും പൂട്ടിച്ചുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഗ്രൂപ്പുകളെയും അവയ്ക്ക് നേതൃത്വം നല്‍കിയവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കൊണ്‍സിലിങ്ങിനായി വിളിച്ചു വരുത്തിയിട്ടുണ്ടെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ മിക്കവാറും ഗ്രൂപ്പുകളും അധികൃതര്‍ പൂട്ടിക്കുകയുണ്ടായി. പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിട്ടുമുണ്ട്.

ഇന്റര്‍നെറ്റ് ഇല്ലാതായതോടെ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ വഴി പ്രക്ഷോഭകാരികളെ ഏകോപിപ്പിക്കാനുള്ള ശ്രമം അസാധ്യമായി. 
കഴിഞ്ഞ ആഴ്ചയില്‍ ഏറ്റുമുട്ടലില്‍ രണ്ടു പ്രക്ഷോഭകാരികളെ വധിച്ചതിന് എതിരെ ചില യുവാക്കള്‍ രംഗത്തു വന്നിരുന്നു. പക്ഷേ പ്രശ്‌നം വഷളാകുന്നതിന് മുന്‍പ് നിയന്ത്രണ വിധേയമായിരുന്നു. അതേസമയം ഇന്റര്‍നെറ്റ് സേവനം ഇല്ലാത്തത് വ്യവസായികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ സ്വന്തം ശ്രീനി'; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

'ശ്രീനിയെ നഷ്ടപ്പെടുക വലിയ സങ്കടം, എന്ത് പറയണമെന്ന് അറിയില്ല..'; വികാരഭരിതനായി മോഹന്‍ലാല്‍

38 റണ്‍സിനിടെ അവസാന 6 വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട്; ജയത്തിലേക്ക് ഇനി വേണ്ടത് 325 റൺസ്

ചർമം തിളങ്ങാനുള്ള വഴിയാണോ തിരയുന്നത്? എങ്കിൽ ഇതൊന്നു പരീക്ഷിക്കൂ, ഫലം ഉറപ്പ്

'കാലത്തിന്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും'

SCROLL FOR NEXT