India

കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോര്‍ നഗരത്തില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോര്‍ നഗരത്തില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. 
ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇന്നലെ സോപോറില്‍ പോലീസ് സംഘത്തിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ബാങ്ക് കൊള്ളയടിക്കാന്‍ എത്തിയവരാണെന്നാണ് പ്രാഥമിക നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം