India

കശ്മീരിൽ  മൂ​ന്ന് പാക് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

രഹസ്യാന്വേഷണ ഏജൻസികളുടെ അറിയിപ്പിനെ തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരിൽ  മൂ​ന്ന് പാക് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. മെ​ന്താ​ർ സെ​ക്ട​റി​ൽ ഭീ​ക​ര​ർ വെ​ടി​വെ​ച്ച​തി​നു പി​ന്നാ​ലെ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ അറിയിപ്പിനെ തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

മെന്താർ സെക്ടറിലും മറ്റ് പ്രദേശങ്ങളിലും പാകിസ്ഥാൻ സൈന്യം നടത്തുന്ന വെടിനിർത്തൽ ലംഘനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുന്നതായി സൈന്യം അറിയിച്ചു. അതിർത്തിയിൽ വീണ്ടും പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്നത് ഭീകരർക്ക് നുഴഞ്ഞുകയറാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണെന്നാണ് സൈന്യം സംശയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ