India

കശ്മീരിൽ ഒരു ജവാന് വീര മൃത്യു; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

കശ്മീരിൽ ഒരു ജവാന് വീര മൃത്യു; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീര മൃത്യു. സംഭവത്തിൽ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചെ ദോഡ ജില്ലയിലെ ഗുഡ്‌നാ വന മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. 

10 രാഷ്ട്രീയ റൈഫിൾസ് (രജപുത് റജിമെന്റ്), സിആർപിഎഫ്, പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവാദികളെ നേരിട്ടത്. പ്രദേശത്ത് ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് സംയുക്ത സേന തിരച്ചിൽ ആരംഭിച്ചത്.

ഞായറാഴ്ച പുലർച്ചെയോടെ ഭീകരർ ഒളിഞ്ഞിരിക്കുന്ന കേന്ദ്രം സുരക്ഷാ സേന കണ്ടെത്തി. തുടർന്ന് ഇവിടം വളഞ്ഞതിന് പിന്നാലെ ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചു. ഏറ്റുമുട്ടൽ അവസാനിച്ചിട്ടില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT