India

കശ്മീര്‍: സര്‍ക്കാരിന് സമയം നല്‍കൂ; പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് മായാവതി

ജമ്മു കശ്മീരിലേക്ക് അനുമതിയില്ലാതെ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലേക്ക് അനുമതിയില്ലാതെ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. കശമീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാവാന്‍ കാത്തിരിക്കണമെന്ന് മായാവതി അഭിപ്രായപ്പെട്ടു.

രാജ്യത്ത് സമത്വവും ഐക്യവും അഖണ്ഡതും ഉണ്ടാവുന്നതിനെയാണ് അംബേദ്കര്‍ ആഗ്രഹിച്ചിരുന്നതെന്ന് മായാവതി ട്വീറ്റില്‍ പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പിനെ അംബേദ്കര്‍ അനുകൂലിച്ചിരുന്നില്ല. അതുകൊണ്ടാണ് ബിഎസ്പി കേന്ദ്ര നടപടിയെ പിന്തുണച്ചതെന്ന് മായാവതി പറഞ്ഞു.

ഭരണഘടന നിലവില്‍ വന്ന് 69 വര്‍ഷത്തിനു ശേഷമാണ് 370ാംവകുപ്പ് ഇല്ലാതായിരിക്കുന്നത്. കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാവാന്‍ സമയമെടുക്കും. അതിനായി കാത്തിരിക്കുകയാണ് വേണ്ടത്. കോടതിയും ഈ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. കാണ്‍ഗ്രസിന്റെയും മറ്റു പാര്‍ട്ടികളുടെയും നേതാക്കള്‍ അനുമതിയില്ലാതെ കശ്മീരിലേക്കു പോയത് കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണര്‍ക്കും രാഷ്ട്രീയക്കളിക്കുള്ള അവസരമുണ്ടാക്കിക്കൊടുക്കാനാണോയെന്ന് മായാവതി ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT