പ്രതീകാത്മക ചിത്രം 
India

കസേരയെ ചൊല്ലി തര്‍ക്കം, 26കാരനെ കുത്തിക്കൊന്നു; കടയുടമ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: കസേരയെ ചൊല്ലിയുളള തര്‍ക്കത്തിന് ഒടുവില്‍ 26കാരനെ കുത്തിക്കൊന്നു. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അസമിലെ ഗുവാഹത്തിയിലാണ് സംഭവം. കടയിലെ ജീവനക്കാരനായ റിതുപര്‍ണ പെഗുവാണ് കൊല്ലപ്പെട്ടത്. കടയിലെ കസരേയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കസേരയെ ചൊല്ലി കടയിലെ തന്നെ മറ്റൊരു ജീവനക്കാരനുമായി റിതുപര്‍ണ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടെ പ്രകോപിതനായ മറ്റൊരാള്‍ റിതുപര്‍ണയെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

ആക്രമണത്തിന്റെ ആഘാതത്തില്‍ റോഡരികിലേക്ക് വീണ റിതുപര്‍ണയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ്് അറസ്റ്റ്  ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT