India

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റ് 26ന് അവസാനിച്ചിരുന്നു. 2017ലെ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതിലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടതോടെയാണ് കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നത് സംബന്ധിച്ച് തീരുമാനം വൈകുന്നത്. ജനവാസ കേന്ദ്രങ്ങള്‍, പട്ടയ ഭൂമി, ഏലമലകാടുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പ്രദേശങ്ങള്‍ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കരടില്‍ ഇതംഗീകരിക്കുക മന്ത്രാലയത്തിന് എളുപ്പമാകില്ല.

ട്രൈബ്യൂണല്‍ ഉത്തരവ് സഹിതം കരട് വിജ്ഞാപനം അടങ്ങുന്ന ഫയല്‍ മന്ത്രിയുടെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണെന്ന് ഉന്നതോദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

'വയനാടിനായി കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ട് എവിടെപ്പോയി, സതീശന്റെ വാദം പച്ചക്കള്ളം'

ഹാപ്പി വെഡ്ഡിങ് രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ഒമർ ലുലു; 'നിങ്ങളുടെ റിപ്പീറ്റ് വാല്യു ഉള്ള സിനിമയാണ്, വെറുപ്പിക്കരുതെന്ന്' കമന്റുകൾ

ബിഎസ്‌സി ബിരുദധാരികൾക്ക് ഐസിഎആറിൽ സ്റ്റൈപൻഡോടെ അപ്രന്റീസ് ആകാം, ഏപ്രിൽ 15 വരെ അപേക്ഷിക്കാം

'മോശമാണ്, അയാൾ ബൗൾ ചെയ്യണം'; ഗ്രീനിനെതിരെ വിമർശനവുമായി കെവിൻ പീറ്റേഴ്‌സൺ

SCROLL FOR NEXT