India

കാണാതായത് 168 കിലോ ഉള്ളി; മോഷ്ടാക്കള്‍ പിടിയില്‍ 

1,000രൂപ വില വരുന്ന 168 കിലോയോളം ഉള്ളിയാണ് മോഷ്ടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ ഉള്ളി മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. 21,000രൂപ വില വരുന്ന 168 കിലോയോളം ഉള്ളിയാണ് ഇവര്‍ മോഷ്ടിച്ചത്. ഡോംഗ്രി മാര്‍ക്കറ്റിലെ കടകളില്‍ നിന്ന് ഉള്ളി മോഷ്ടിച്ചെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

ഇന്നലെ ഡോംഗ്രിയിലെ രണ്ട് കടകളില്‍ നിന്നായാണ് ഉള്ളി മോഷണം നടത്തിയത്. അക്ബര്‍ ഷെയിഖ്, ഇര്‍ഫാന്‍ ഷെയിഖ് എന്നിവരുടെ കടകളില്‍ നിന്നാണ് ഉള്ളി നഷ്ടപ്പെട്ടത്. രാവിലെ കടതുറന്ന് നോക്കിയപ്പോഴാണ് സംഭരിച്ചുവച്ചിരുന്ന ഉള്ളി ചാക്കോടെ കാണാതായെന്ന് ഇരുവരും അറിഞ്ഞത്.

അക്ബറിന്റെ കടയില്‍ 112കിലോ ഉള്ളിയും ഇര്‍ഫാന്റെ കടയില്‍ 56 കിലോ ഉള്ളിയുമാണ് ഉണ്ടായിരുന്നത്. കടകളിലെയും മാര്‍ക്കറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്