India

കാമുകന് സ്പോര്‍ട്‍സ് ബൈക്ക് സമ്മാനിക്കാൻ വീട്ടിൽ നിന്ന രണ്ട് ലക്ഷം രൂപ മോഷ്ടിച്ചു; 16കാരി പിടിയിൽ

സ്പോര്‍ട്‍സ് ബൈക്ക് വാങ്ങി നൽകാൻ 1.73 ലക്ഷം രൂപയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് മോഷ്‍ടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

റായ്‍പൂര്‍: കാമുകന് പിറന്നാള്‍ സമ്മാനം നൽകാൻ സ്വന്തം വീട്ടിൽ നിന്ന് മോഷ്ടിച്ച 16 വയസ്സുകാരിയെ പൊലീസ് പിടികൂടി. സ്പോര്‍ട്‍സ് ബൈക്ക് വാങ്ങി നൽകാൻ 1.73 ലക്ഷം രൂപയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് മോഷ്‍ടിച്ചത്. ഛത്തീസ്ഗഢിൽ റായ്പൂര്‍ ജില്ലയിലെ ഖാംത്രേയിലാണ് സംഭവം.

വീട്ടിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നൽകിയത്. കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ച പൊലീസ് മോഷണം നടത്തിയത് വീട്ടിൽ തന്നെയുള്ളവരാണെന്ന നി​ഗമനത്തിൽ എത്തിയിരുന്നു. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ പെൺക്കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.

അച്ഛൻ കുളിക്കാൻ പോയ സമയത്ത് പെണ്‍കുട്ടി പാന്റിനുള്ളിൽ നിന്ന് അലമാരയുടെ താക്കോല്‍ എടുക്കുകയും  പണമെടുത്ത് കാമുകന് നല്‍കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ  പെണ്‍കുട്ടിയുടെ കാമുകനെയും പൊലീസ് അറസ്റ്റു ചെയ്‍‍തു. കാണാതായ പണം ഇരുവരുടെയും കൈയ്യിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ കാമുകന്‍റെ പക്കലും ബാക്കി തുക പെണ്‍കുട്ടിയുടെ കൈയ്യിലുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം