പ്രതീകാത്മക ചിത്രം 
India

കാമുകിയെ വിട്ടുതരണം, നിമിഷങ്ങള്‍ക്കകം 25 ഫോണ്‍ കോള്‍; യുവാവിനെ കുത്തിക്കൊന്ന്  ഭര്‍ത്താവ്

തന്റെ കാമുകിയെ വിട്ടു തരണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത യുവാവിനെ കുത്തിക്കൊന്ന് ഭര്‍ത്താവ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: തന്റെ കാമുകിയെ വിട്ടു തരണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത യുവാവിനെ കുത്തിക്കൊന്ന് ഭര്‍ത്താവ്. നിരന്തരമായ ഫോണ്‍വിളിയില്‍ പ്രകോപിതനായ ഭര്‍ത്താവ് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു കൊലപാതകം.  കാമുകിയെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് 25 തവണ യുവാവ് ഭര്‍ത്താവിനെ വിളിച്ചതായി പൊലീസ് പറയുന്നു. സംഭവത്തില്‍ ട്രക്ക് ഡ്രൈവറായ മണികണ്ഠയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരുവിലെ ബൈദരഹള്ളിയിലാണ് ഭാര്യയുടെ മുന്‍ കാമുകനെ ഭര്‍ത്താവ് കുത്തി കൊന്നത്. മണികണ്ഠയുടെ ഭാര്യ രമ്യയുടെ മുന്‍ കാമുകനായിരുന്ന തിമ്മഗൗഡ ആണ് കൊല്ലപ്പെട്ടത്. 11 വര്‍ഷം മുന്‍പാണ് രമ്യയും മണികണ്ഠയും തമ്മില്‍ വിവാഹിതരാകുന്നത്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത ഒരു മകളുണ്ട്. 2018ല്‍ ഓട്ടോ െ്രെഡവറായ തിമ്മഗൗഡ മണികണ്ഠ താമസിക്കുന്ന വീടിനടുത്തേയ്ക്ക താമസം മാറ്റി.  ആ സമയത്ത് മണികണ്ഠയുടെ ഭാര്യ രമ്യയുമായി തിമ്മഗൗഡ അടുപ്പത്തിലായി. ഇത് മണികണ്ഠ അറിഞ്ഞിരുന്നില്ല.

വൈകാതെ രമ്യ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് തിമ്മ ഗൗഡയ്‌ക്കൊപ്പം പോയി. പിന്നീട് ഈ വര്‍ഷം ഓഗസ്റ്റില്‍ രമ്യ തിമ്മ ഗൗഡയെ ഉപേക്ഷിച്ച് മറ്റൊരു സുഹൃത്തിനൊപ്പം ജീവിതം ആരംഭിച്ചു.എന്നാല്‍ തിമ്മ ഗൗഡ കരുതിയത് രമ്യ ഭര്‍ത്താവിനടുത്തേക്ക് തിരിച്ച് പോയി എന്നാണ്.

ഒക്ടോബര്‍ 14ന് രാത്രി ഒരു ബാറിലിരുന്ന് മദ്യപിക്കവെ തിമ്മ ഗൗഡ രമ്യയുടെ ഭര്‍ത്താവ് മണികണ്ഠയെ ഫോണില്‍ വിളിച്ച് ഭാര്യയെ തന്റെയൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടു. 25 തവണയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തിമ്മ ഗൗഡ മണികണ്ഠയുടെ ഫോണിലേക്ക് വിളിച്ചത്. ക്ഷമ നശിച്ച മണികണ്ട തിമ്മ ഗൗഡയോട്  സുണ്ടകാട്ട് എന്ന ആളൊഴിഞ്ഞ പ്രദേശത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ തിമ്മ ഗൗഡയെ മണികണ്ഠ കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. അതേസമയം തിമ്മ ഗൗഡയെ ഉപേക്ഷിച്ച് മറ്റൊരാളുടെ ഒപ്പമാണ് ഭാര്യ കഴിയുന്നത് എന്ന കാര്യം മണികണ്ഠ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT