India

കാലുകഴുകലിന്റെ ഒരാഴ്ച തികയും മുമ്പേ മോദിയുടെ മണ്ഡലത്തില്‍ രണ്ട് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

 പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചീകരണ തൊഴിവാളികളുടെ താല് കഴുകി ഒരാഴ്ച കഴിയുന്നതിന് മുമ്പേ വാരണസിയില്‍ രണ്ട് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

വാരണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചീകരണ തൊഴിവാളികളുടെ താല് കഴുകി ഒരാഴ്ച കഴിയുന്നതിന് മുമ്പേ വാരണസിയില്‍ രണ്ട് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. എല്‍ ആന്റ് ടിയുടെ അഴുക്കുചാല്‍ പൈപ്പ്‌ലൈന്‍ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിവാളികളികള്‍ കൊല്ലപ്പെട്ടത്. വാരണസിയിലെ കാന്റ് താനയിലാണ് അപകടം നടന്നത്. വാരാണസി ശിവപുരി സ്വദേശികളായ ചന്ദന്‍, രാജേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. 

മൂന്നുപേരാണ് പൈപ്പ്‌ലൈന്‍ വൃത്തിയാക്കാനായി ഇറങ്ങിയത്. പൈപ്പ്‌ലൈന്റെ വശങ്ങള്‍ തകര്‍ന്ന് മൂന്നുപേരും കുടുങ്ങുകയായിരുന്നു. മൂന്നാമനായ ഉമേഷ് രക്ഷപ്പെട്ടു. പിന്നീട് ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ 24നാണ് കുഭമേളയ്ക്ക് എത്തിയ മോദി, ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകിയത്. കുംഭസ്‌നാനം നടത്തിയതിന് ശേഷമായിരുന്നു മോദിയുടെ കാലു കഴുകല്‍. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോദി പ്രഹസനങ്ങള്‍ കാണിക്കുന്നു എന്നായിരുന്നു വിമര്‍ശനം. 

തൊഴിവാളികള്‍ക്ക് വേണ്ടി നടന്ന രക്ഷാപ്രവര്‍ത്തനം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT