India

കാല്‍നടയായി നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ക്ക് നേരെ ബസ് പാഞ്ഞുകയറി ; ആറുപേര്‍ മരിച്ചു

ഗലൗലി ചെക്ക്‌പോസ്റ്റിന് സമീപത്തുവെച്ചാണ് രാത്രി അപകടം ഉണ്ടായത്. പഞ്ചാബില്‍ നിന്നും കാല്‍നടയായി ബീഹാറിലേക്ക് പോകുകയായിരുന്നു ഇവര്‍

Author : സമകാലിക മലയാളം ഡെസ്ക്


മുസഫര്‍പൂര്‍ : ഉത്തര്‍പ്രദേശില്‍ ബസിടിച്ച് ആറ് അതിഥി തൊഴിലാളികള്‍ മരിച്ചു. മുസഫര്‍പൂര്‍-സഹാരണ്‍പൂര്‍ ദേശീയപാതയിലാണ് സംഭവം. കാല്‍നടയായി പോയ തൊഴിലാളികളെ അതിവേഗതയിലെത്തിയ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഗലൗലി ചെക്ക്‌പോസ്റ്റിന് സമീപത്തുവെച്ചാണ് രാത്രി അപകടം ഉണ്ടായത്. പഞ്ചാബില്‍ നിന്നും കാല്‍നടയായി ബീഹാറിലേക്ക് പോകുകയായിരുന്നു ഇവര്‍. സംഘത്തിലുണ്ടായിരുന്നവരില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അപകടം ഉണ്ടായ ഉടന്‍ തന്നെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടിയതായാണ് വിവരം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ സ്വദേശത്തേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി