India

കാവല്‍ക്കാരന്‍ കള്ളനല്ല, നീതിമാനും സത്യസന്ധനും; വീണ്ടും പ്രധാനമന്ത്രിയാവുമെന്ന് രാജ്‌നാഥ് സിങ്‌

മോദിക്ക് മാത്രമേ രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവൂ.  കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് യോഗ്യനായ ഒരാളെപ്പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്

Author : സമകാലിക മലയാളം ഡെസ്ക്

മൊറാദാബാദ്: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനല്ല, സത്യസന്ധനും നീതിമാനുമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദി വീണ്ടുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. 'കാവല്‍ക്കാരന്‍ കള്ളനാണ് ' എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായാണ് രാജ്‌നാഥ് സിങ് മോദിയെ പിന്തുണച്ച് രംഗത്തെത്തിയത്. നരേന്ദ്ര മോദിക്ക് മാത്രമേ രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ തന്നെയാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് യോഗ്യനായ ഒരാളെപ്പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തിലാണ് 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. യുപിയില്‍ ബിജെപിയെ താഴെയിറക്കാതെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ