India

"കിടക്കയില്‍ മാത്രം സ്ത്രീകള്‍ കൊള്ളാം"; വിവാദ പരാമര്‍ശം നടത്തിയ തെലുങ്ക് താരത്തിനെതിരെ കേസെടുത്തു

വനിതാ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് പൊലീസാണ് കേസെടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്‌: കിടക്കയില്‍ മാത്രം സ്ത്രീകളെ കൊള്ളാം എന്ന വിവാദ പരാമര്‍ശം നടത്തിയ തെലുങ്ക് നടന്‍ ചലപതി റാവുവിനെതിരെ പൊലീസ് കേസെടുത്തു. വനിതാ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

ഇന്ത്യന്‍ പീനല്‍ കോഡിലെ 354A(4), 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. നാഗചൈതന്യ പ്രധാന വേഷത്തിലെത്തുന്ന രാരാന്‍ഡോയ് വെഡുക ചൂധം എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിലായിരുന്നു തെലുങ്ക് സിനിമകളില്‍ ഹാസ്യ, വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന താരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. 

പരാമര്‍ശം വിവാദമായതോടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ സിനിമാ രംഗത്തും പുറത്തുമുള്ളവര്‍ വിമര്‍ശനവുമായെത്തി. ചലപതി റാവുവിന്റെ പരാമര്‍ശവുമായി ഒരു തരത്തിലും യോജിക്കുന്നില്ലെന്ന പ്രതികരണവുമായി സിനിമയുടെ നിര്‍മാതാവും നടനുമായ നാഗാര്‍ജുന അക്കിനേനിയും മുന്നോട്ടുവന്നിരുന്നു. 

ചലപതി റാവു തന്നെ തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും അദ്ധേഹത്തിനെതിരായ പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT