India

കുംഭമേള ഇന്ന് സമാപിക്കും; ഗിന്നസ് ബുക്കിലേക്ക്

22 കോടി തീര്‍ഥാടകര്‍ കുഭമേളയില്‍ പങ്കെടുത്തു എന്നാണ് സര്‍ക്കാര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രയാഗ് രാജ്; ജനുവരി പതിനഞ്ചിന് ആരംഭിച്ച പ്രയാഗ് രാജിലെ അര്‍ധ കുംഭമേള ഇന്ന് സമാപിക്കും. മഹാ ശിവരാത്രി ദിവസമായ ഇന്ന് ആറാമത്തെയും അവസാനത്തെയും സ്‌നാനം തീര്‍ഥാടകര്‍ ത്രിവേണി സംഗമത്തില്‍ നടത്തും. 22 കോടി തീര്‍ഥാടകര്‍ കുഭമേളയില്‍ പങ്കെടുത്തു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ വര്‍ഷത്തെ കുംഭമേള ഗിന്നസ് ബുക്കില്‍ ഇടം നേടിയേക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഏറ്റവും വലിയ ഗതാഗത സംവിധാനം, ജനത്തിരക്ക് നിയന്ത്രണം, മികച്ച ശുചീകരണം എന്നീ വിഭാഗങ്ങളിലേക്കാണ് ഗിന്നസ് റെക്കോഡിന് കുംഭമേളയെ പരിഗണിക്കുന്നത്. ഇതിനായി ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ മൂന്നംഗ സംഘം പ്രയാഗ് രാജ് സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ കുംഭമേളയില്‍ സ്‌നാനത്തിന് എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം