India

കുട്ടി അബദ്ധത്തില്‍ ഹാന്‍ഡ്‌ബ്രേക്ക് വലിച്ചു: വണ്ടി കിടങ്ങിലേക്ക് മറിഞ്ഞ് ഏഴ് മരണം

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി പോകുന്ന കുടുംബം സഞ്ചരിച്ച കാറായിരുന്നു അപകടത്തില്‍പ്പെട്ടത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാധ്: കാര്‍ കിടങ്ങിലേക്ക് മറിഞ്ഞ് കുട്ടിയടക്കം ഏഴ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഹാന്‍ഡ്‌ബ്രേക്ക് കാറിന്റെ മുന്‍സീറ്റിലിരുന്ന കുട്ടി പിടിച്ച് വലിച്ചതോടെയാണ് അപകടമുണ്ടായത്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി പോകുന്ന കുടുംബം സഞ്ചരിച്ച കാറായിരുന്നു അപകടത്തില്‍പ്പെട്ടത്. 

55കാരനായ ഓം പ്രകാശ് റത്തോഗി തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങളുമായി പോകുമ്പോഴായിരുന്നു അപകടം. ഇദ്ദേഹവും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എസ്‌യുവിയിലാണ് ഇവര്‍ യാത്ര ചെയ്തത്. 

യാത്രക്കിടെ ഒരു കിടങ്ങിനടുത്തായി ഡ്രൈവര്‍ കാര്‍ പാര്‍ക്ക് ചെയ്തു. വണ്ടിയുടെ മുന്നിലിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ ഹാന്റ് ബ്രേക്ക് റിലീസ് ചെയ്തതാണ് കാര്‍ പിന്നിലേക്ക് ഉരുണ്ട് പോകാന്‍ കാരണമായത്.

ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഏഴുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. 11 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി