India

കുട്ടി കരയുന്നത് നിര്‍ത്താന്‍ വായില്‍ ഫെവിക്വിക്ക് ഒഴിച്ച് ഒട്ടിച്ചു; സഹികെട്ടിട്ടെന്ന് അമ്മ, കസ്റ്റഡിയില്‍

പശയേറ്റ് കുട്ടിയുടെ ചുണ്ടുകള്‍ക്ക് സാരമായി പൊള്ളലുണ്ട്. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചൈല്‍ഡ് ലൈനും ബാലാവകാശ കമ്മീഷനും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആശുപത്

Author : സമകാലിക മലയാളം ഡെസ്ക്

ഛപ്ര: കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ വായില്‍ ഫെവി ക്വിക്ക് ഒഴിച്ച് ഒട്ടിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. ബിഹാറിലെ ഛപ്രയിലാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ ജോലി കഴിഞ്ഞ് വന്ന വഴിയിലാണ് മകന്റെ വായില്‍ നിന്നും നുരയും പതയും വന്നിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. 

എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ഭാര്യ സത്യം തുറന്ന് പറയുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ വേണ്ടി പശ എടുത്ത് തേച്ചതാണെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് അപകടം ഒഴിവായത്. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
പശയേറ്റ് കുട്ടിയുടെ ചുണ്ടുകള്‍ക്ക് സാരമായി പൊള്ളലുണ്ട്. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചൈല്‍ഡ് ലൈനും ബാലാവകാശ കമ്മീഷനും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി