കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നൽകുന്നതിനോട് യോജിപ്പില്ലെന്ന് പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്റിന്. പിഞ്ചുകുട്ടികളെയടക്കം മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ നൽകുകയല്ല, സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്. ബലാത്സംഗം എന്നത് ലൈംഗികമായ പ്രവൃത്തിയല്ല. വിഷലിപ്തമായ ആണത്തത്തിന്റെ പ്രതിഫലനമാണെന്നും തസ്ലീമ പറഞ്ഞു.
സ്ത്രീകൾക്കെതിരായ പീഡനം തടയുന്ന ആയുധമല്ല വധശിക്ഷ. എല്ലാവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പീഡകർക്ക് നന്നാവാനുള്ള അവസരം നൽകണം. സമൂഹമാണ് പീഡകവീരന്മാരെ സൃഷ്ടിക്കുന്നത്. മാനവികതയാകണം എല്ലാവരുടെയും മതം. മതപരമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന രാജ്യങ്ങളില്‍ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഇത് വിരോധാഭാസമാണ്.
പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച, തസ്ലീമയുടെ മൂന്നാമത്തെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയായ ‘സ്പ്ലിറ്റ് എ ലൈഫി’ന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിൽ പ്രധാനമാണ്. മറ്റെവിടെയും കിട്ടുന്നതിനെക്കാള്‍ സ്നേഹവും ആദരവും ഇന്ത്യയില്‍ ലഭിക്കുന്നുണ്ട്. അതു കൊണ്ടാണ് ഇന്ത്യയെ സ്നേഹിക്കുന്നതെന്നും തസ്ലിമ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates