India

കുത്തിയൊഴുകുന്ന പുഴയില്‍ പാറകള്‍ക്കിടയില്‍ കാല്‍ കുടുങ്ങി, മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമം; അഞ്ചു വയസുകാരന് സാഹസിക രക്ഷപ്പെടല്‍ (വീഡിയോ)

നദിയില്‍ പാറകള്‍ക്കിടയിലുളള വിടവില്‍ കുടുങ്ങിയ അഞ്ചു വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: നദിയില്‍ പാറകള്‍ക്കിടയിലുളള വിടവില്‍ കുടുങ്ങിയ അഞ്ചു വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തി. കനത്തമഴയില്‍ കുത്തിയൊഴുകുന്ന പുഴയില്‍ ഏറെ പ്രയാസപ്പെട്ടാണ് കുട്ടിയെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഒഡീഷയിലെ ബൗധ് ജില്ലയിലാണ് സംഭവം. നദിയിലെ പാറകള്‍ക്കിടയിലുളള വിടവില്‍ കാല്‍ കുടുങ്ങിയ കുട്ടിക്ക് പുറത്ത് കടക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

പുഴയിലെ കുത്തൊഴുക്കിനെ തുടര്‍ന്ന് രക്ഷാ സംഘത്തിന് അവിടെ എത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടതായി വന്നു.മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയെ രക്ഷിച്ചത്. പ്രഥമ ചികിത്സയ്ക്കായി കുട്ടിയെ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി