India

കുമാരസാമിയാണേ സത്യം; ജെഡിഎസ് എംഎല്‍എയുടെ സത്യപ്രതിജ്ഞ ഇങ്ങനെ

ജെഡിഎസ് എംഎല്‍എ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടി പ്രസിഡന്റ് കുമാരസാമിയുടെ നാമത്തില്‍. മാന്വി മണ്ഡലത്തില്‍ നിന്നും എംഎല്‍എ വെങ്കിടപ്പയാണ് കുമാരസ്വാമിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ:   കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. ജെഡിഎസ് എംഎല്‍എ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടി പ്രസിഡന്റ് കുമാരസാമിയുടെ നാമത്തില്‍. മാന്വി മണ്ഡലത്തില്‍ നിന്നും എംഎല്‍എ വെങ്കിടപ്പയാണ് കുമാരസ്വാമിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത്. പട്ടികവര്‍ഗസംവരണ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം എംഎല്‍എയായത്.

സത്യപ്രതിജ്ഞ നിയമക്കുരുക്കിലേക്ക് നീങ്ങുമോ എന്ന് വരും മണിക്കൂറുകളില്‍ അറിയാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃഢപ്രതിജ്ഞയിലും ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്യുന്നതാണ് പതിവുരീതി. ഇതില്‍ നിന്നും വ്യത്യസ്തമായാണ് എംഎല്‍എയുടെ നടപടി.

നേരത്തെ കേരളത്തിലെ ജെഎസ്എസ് എംഎല്‍എ ഉമേഷ് ചള്ളിയില്‍ ശ്രീനാരായണഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ആള്‍ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT