India

കുറച്ചുദിവസത്തേക്ക് അവധി നല്‍കിയില്ല; വീട്ടുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് വീട്ടുജോലിക്കാരന്‍; അറസ്റ്റ്

ഉടമയോട് ഇയാള്‍ കുറച്ചുദിവസത്തേക്ക് അവധി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

നോയിഡ: കുറച്ചുദിവസത്തേക്ക് അവധി നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരന്‍  ഏഴുപത് കാരനായ വീട്ടുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഞായറാഴ്ചയാണ് സംഭവം. ഉടമയോട് ഇയാള്‍ കുറച്ചുദിവസത്തേക്ക് അവധി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം.

18കാരനായ ബീഹാര്‍ സ്വദേശി റോഷനാണ് വീട്ടുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. 70കാരനായ കമലാ ചന്ദും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ വീട്ടുജോലിക്കായി നിര്‍ത്തിയത്. സാരമായി പരിക്കേറ്റ കമലാചന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി.

വീട്ടുജോലിക്കാരന്‍  അവധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്നറിയിച്ചതിനെ തുടര്‍ന്ന് റോഷന്‍ വീട്ടുടമയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കത്തിയും കൊണ്ട് റോഷന്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതിക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT