India

കൂട്ടുകാരിയുമൊത്തുള്ള വിമാനയാത്ര ഒഴിവാക്കാന്‍ വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശം; യുവാവ് അറസ്റ്റില്‍

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ചെന്നൈ,മുംബൈ,ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്നായിരുന്നു വംസിയുടെ പ്രതീക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മുംബൈ വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും വിമാനം റാഞ്ചുമെന്നും മുംബൈ പൊലീസ് മേധാവിക്ക് ഭീഷണി സന്ദേശമയച്ച വ്യക്തിയെ പിടികൂടി. ഹൈദരാബാദിലെ ഒരു ട്രാവല്‍ ഏജന്റായ വംസി കൃഷ്ണ എന്ന യുവാവിനെയാണ് ഹൈദരാബാദ് പൊലീസ് പിടികൂടിയിരിക്കുന്നത്. 

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയെ കൂടാതെ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ സുരക്ഷയും ശക്തമാക്കിയിരുന്നു. കൂട്ടുകാരിയുമായുള്ള യാത്ര ഒഴിവാക്കുന്നതിനായിരുന്നു ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്. ചെന്നൈ സ്വദേശിയായ കൂട്ടുകാരിയെ മുംബൈയിലേക്ക് വിമാനത്തില്‍ യാത്ര കൊണ്ടുപോകാമെന്ന് വംസി വാക്ക് നല്‍കിയിരുന്നു. എന്നാല്‍ യാത്ര പോകേണ്ട സമയമായപ്പോഴേക്കും ഇയാളുടെ പക്കല്‍ പണമില്ലാതായി. 

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ചെന്നൈ,മുംബൈ,ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്നായിരുന്നു വംസിയുടെ പ്രതീക്ഷ. ഐപി അഡ്രസ് പിന്തുടര്‍ന്നായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്. ഒരു കമ്പ്യൂട്ടര്‍ കഫേയില്‍ നിന്ന് പെണ്‍കുട്ടിയുടെ ഇമെയില്‍ വിലാസത്തിലായിരുന്നു ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT