India

കൃഷിക്കുപയോഗിക്കുന്ന ഡീസല്‍ പമ്പുകള്‍ നിരോധിച്ചിട്ടില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിര കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ പമ്പുകള്‍ നിരോധിച്ച് 2015 ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിച്ച് കര്‍ഷകരെ കൊണ്ട് പുതിയ പമ്പ്‌സെറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡീസല്‍ പമ്പുകള്‍ ഡല്‍ഹിയില്‍ നിരോധിച്ചിട്ടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. അത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ട്രൈബ്യൂണല്‍ വിശദീകരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

ഡീസല്‍ പമ്പുകള്‍ നിരോധിച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കര്‍ഷകരെ നിര്‍ബന്ധിപ്പിച്ച് പുതിയ പമ്പുകള്‍ വാങ്ങിപ്പിക്കുന്നതിനായാണ്. ഇത്തരം കച്ചവട തന്ത്രങ്ങളില്‍ കര്‍ഷകര്‍ വീണു പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ പമ്പുകള്‍ നിരോധിച്ച് 2015 ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിച്ച് കര്‍ഷകരെ കൊണ്ട് പുതിയ പമ്പ്‌സെറ്റ് വാങ്ങിപ്പിക്കുന്നതിന് ചിലര്‍ ഉപയോഗിക്കുന്നതെന്നും സമിതി കണ്ടെത്തി.  

വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കൃഷി ഓഫീസര്‍മാര്‍ക്കും സര്‍ക്കാരുകള്‍ക്കും ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT